2011 ഏപ്രിൽ 18, തിങ്കളാഴ്‌ച

കുട്ടപ്പനില്‍ നിന്നും ബ്ലോഗിലേക്കുള്ള ദൂരം

ഗള്‍ഫ്‌ കുട്ടപ്പന്‍  ആളൊരു ശുദ്ധന്‍    സാധരണക്കാരാനായ  കുട്ടപ്പന്‍ സൗദി അറെബിയിലെ റിയാദില്‍ 1988 നവംബറില്‍  കെട്ടിട നിര്‍മ്മാണ കമ്പനിയില്‍ എത്തപ്പെട്ടു ..നിര്‍മ്മാണ മേഖല ആയതു കൊണ്ട് എന്ത് തൊഴില്‍ എന്നുള്ള അന്വഷണം അപ്രസക്തമാണ് ...
ഇവിടെ  ജീവിതത്തിന്റെ പുതിയ പാഠങ്ങള്‍ കുട്ടപ്പന്‍  പഠിച്ചു  തുടങ്ങി .പുതിയ സ്ഥലം പുതിയ ആളുകള്‍ വിവിധ രാജ്യക്കാര്‍ പല വിധ വേഷക്കാര്‍ ഭാഷക്കാര്‍ .ജീവിതത്തിന്റെ പച്ചയായ യാദാര്‍ത്ഥ്യം കുട്ടപ്പന്‍ അനുഭച്ചറിയാന്‍ തുടങ്ങി .. 
നിമിഷങ്ങള്‍ ദിനങ്ങള്‍ ആഴ്‌ചകള്‍ മാസങ്ങള്‍ ആണ്ടുകള്‍ ഓരോന്നായി  കാല യവനികക്കുള്ളില്‍ മറഞ്ഞു കൊണ്ടിരുന്നു

..കുട്ടപ്പനും  ബ്ലോഗ്ഗ് എഴുത്തിനെ പറ്റി കേട്ടിട്ടുണ്ട് ..പക്ഷെ എന്താണെന്ന് കക്ഷിക്കറിയില്ല ...കുട്ടപ്പന്‍ നിനച്ചിരുന്നത്‌ ബ്ലോഗ്ഗ് എന്നത് ഒരു മഹാ സംഭവമാണെന്നും ഇതിനു സ്പെഷ്യല്‍ ട്യുഷന് പോയി പഠിക്കണമെന്നും കമ്പ്യൂട്ടര്‍ എന്ന ഒരു സാധനം ഉണ്ടെന്നും ഇത് കൈകാര്യം ചെയ്യാനുള്ള അറിവ് ഉണ്ടായിരിക്കണമെന്നും സുഹൃത്തുക്കള്‍ കുട്ടപ്പനെ ഉപദേശിച്ചു ..പാവം കുട്ടപ്പന്‍ ബ്ലോഗറാ കാണാമെന്ന തന്റെ  ആഗ്രഹം ഉപേക്ഷിച്ചു ....
   കുട്ടപ്പന്‍  മലയാളം പത്രങ്ങള്‍ വായിക്കുന്നതില്‍ ഒരു വീഴ്ച്ചയും വരുത്താറില്ല.അപ്പോള്‍ മറ്റു ഭാഷ പത്രങ്ങള്‍ ഇഷ്ട്ടമല്ലേ ?   മറ്റു ഭാഷ പത്രങ്ങളിലെ ചിത്രങ്ങളും ശ്രദ്ധിക്കാറുണ്ട്
. വീടിനടുത്ത് ഒരു ഗ്രന്ഥശാല/വായനശാല ഉള്ളതിനാല്‍ വായന ശീലം ഗള്‍ഫിലെത്തിയിട്ടും കുട്ടപ്പന്‍ ഉപേക്ഷിച്ചില്ല നാട്ടില്‍ നിന്നും വരുന്ന പത്രങ്ങളും , ഗള്‍ഫില്‍ പ്രസിദ്ധീകരിക്കുന്ന ചില മലയാളം പത്രങ്ങളും കുട്ടപ്പന്റെ വായനാലോകത്തെ അതിഥികളായി  ഇതിനിടയില്‍ പത്ര താളുകളില്‍ ഒരു വാര്‍ത്ത കണ്ടു " റിയാദിലെ ബ്ലോഗറന്മാരും   /ബ്ലോഗ്ഗികളും ഒത്തു ചേരുന്ന  സംഗമം സംഘടിപ്പിക്കുന്നു'. കുട്ടപ്പന്‍ ആവേശത്തിലായി  ഇതില്‍  പങ്കെടുക്കാന്‍ കുട്ടപ്പനും തീരുമാനിച്ചു ആ ദിവസത്തിനായി കാത്തിരുന്നു...
  2011 ഏപ്രില്‍ 15 കേരളീയരുടെ  പുതു വര്‍ഷ പുലരി ദിനം  ‍, ഐശ്വര്യത്തിന്റെയും ,സമ്പല്‍ സമൃത്തിയുംകാംശിച്ചു കണികൊന്നയും നിറപറയും പുതു വസ്ത്രങ്ങളുമൊരുക്കി പുത്തന്‍  പ്രഭാതത്തിനായി കണ്‍ നിറയെ കണി കാണാന്‍  കാത്തിരിക്കുന്ന മലയാളികളുടെ വിഷു ദിന പുലരി   സമാഗാതമാകുന്നതിനായി  കുട്ടപ്പനും കാതോര്‍ത്തു ...

  ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നതിന്റെ പിരി മുര്‍ക്കത്തിനു അയവ് ലഭിക്കുന്നത് വെള്ളിയാഴ്ചകളില്‍ ലഭിക്കുന്ന  നിമിഷങ്ങളാണ് . ഈ നിമിഷങ്ങള്‍ വിവരണാതീതമാണ്   ഗള്‍ഫിലെത്തിയ ഓരോ പ്രവാസിയും ഓരോ നിമിഷവും ഈ അവധി ദിനത്തെ  ആഘോഷമാക്കാറുണ്ട്  .
  കുട്ടപ്പനും വെള്ളിയാഴ്ചയുടെ പ്രഭാതങ്ങല്‍ക്കായി കാതോര്‍ത്തു രാത്രിയുടെ ഏതോ യാമങ്ങളില്‍ പുലര്‍ക്കാല സ്വപ്‌നങ്ങള്‍ അയവിറക്കി  നിദ്രയുടെ ഇരുല്‍പരപ്പില്‍ ലയിച്ചു

     വിഷു പക്ഷി ചിലക്കുന്ന ആരവങ്ങളൊന്നുമില്ലാതെ ഒരു പൊണ്‍ പുലരികൂടി കിഴക്കന്‍ ചക്രവാളത്തില്‍ ഉദയം കൊണ്ടതിന്റെ മണിമുഴക്കം കുട്ടപ്പന്റെ സെല്‍ ഫോണില്‍ താളമിട്ടു ...
       സമയം 08 .20  ബത്തയിലേക്ക്   പോകുന്ന  സാധാരണക്കാരന്റെ വാഹനമായ 2 റിയാല്‍ വണ്ടി വരുന്നതും നോക്കി പാതയോരത്ത് നിന്നു
        ബത്തയിലെത്തിചേര്‍ന്നു ബ്ലോഗേഴ്സ് മീറ്റ്‌ നടക്കുന്ന സ്ഥലം അന്വഷിച്ച് കുട്ടപ്പന്  നടക്കേണ്ടി വന്നില്ല  ഈമ്മാതിരി പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങളും മറ്റു കുട്ടപ്പന് സുപചിരിതമാണ് കാരണം കുട്ടപ്പന്‍ ചെറിയൊരു സാമുഹിക പ്രവര്‍ത്തകനും കൂടിയാണ് തെറ്റിധരിക്കരുത് കുട്ടപ്പന്‍ ഒരു ശിഹാബ് കൊട്ട് കാടോ,ലത്തീഫ് തെച്ചിയോ അല്ല ...
       മീറ്റ്‌ നടക്കുന്ന ഹോള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് ...പ്രധാന കവാടത്തില്‍ എത്തിയപ്പോള്‍ ആളുകളെ മുകളില്‍ എത്തിക്കുന്നതിന് സഹായി ആയിട്ടുള്ള ലിഫ്റ്റിന്റെ വാതില്‍ തുറന്നു കിടക്കുന്നു ആശ്വാസം ...ലിഫ്ടിനകത്ത് കയറി വാതില്‍ അടഞ്ഞു ..എത്താനുള്ള നിലയിലേക്കുള്ള ബട്ടന്‍ അമര്‍ത്തി ലിഫ്റ്റ്‌ അനങ്ങുന്നില്ല ...ഏതാനം നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മനസിലായി ലിഫ്റ്റ്‌ പണിമുടക്കിലാണെന്ന്..
       ചവിട്ടു പടികള്‍  കയറി മീറ്റിംഗ്  ഹാളിനടുത്തെത്തി...............

5 അഭിപ്രായങ്ങൾ:

  1. അങ്ങിനെ 2007നു ശേഷം വീണ്ടും പോസ്റ് അല്ലെ? സാധാരണക്കാരണന്റെ നല്ല ഭാഷ എഴുത്തിനു തിളക്കം നല്‍കുന്നു.വന്ന വഴി മറക്കാത്ത മനസ്സ്‌ വായിച്ചെടുക്കാന്‍ കഴിഞ്ഞ കുറിപ്പ്‌. കൊച്ച് കൊച്ചു സന്തോഷങ്ങളും മനസ്സില്‍ പൂവിടുന്ന ആഹ്ലാദങ്ങളും കൊച്ചു വരികളില്‍ വരച്ചു വെച്ചു. നന്നായി എഴുതാന്‍ കഴിയുന്ന ഭാഷ. അക്ഷരത്തെറ്റുകള്‍ കടന്നു വരാതിരിക്കാന്‍ ശ്രദ്ധിക്കാണം.
    എല്ലാ വിധ ആശംസകളും നേരുന്നു.
    ഫോളോ ചെയ്യുന്നതിന് മാര്‍ഗ്ഗങ്ങള്‍ ഒന്നും കണ്ടില്ല.

    മറുപടിഇല്ലാതാക്കൂ
  2. വളരെ സന്തോഷമുണ്ട് ...റാംജി ,ഫൈസല്‍ സഫ മര്‍വ

    മറുപടിഇല്ലാതാക്കൂ