2011 ഏപ്രിൽ 26, ചൊവ്വാഴ്ച

കുട്ടപ്പന്റെ ബ്ലോഗ്‌ ചിന്തകള്‍ ..2


മൊയിലാരിക്കയും സുബഹി നമസ്ക്കാരവും ....  
  (  കുട്ടപ്പന്‍ മുന്‍ക്കൂര്‍ ജാമ്യം എടുക്കുന്നു .....ഇതില്‍ പറയുന്ന കഥയും കഥ പാത്രങ്ങളും ജീവിച്ചിരിക്കുന്നവരുമായോ ,മരണപ്പെട്ടവരുമായി   എന്തെങ്കിലും സാമ്യം തോന്നുന്നുവെങ്കില്‍ തികച്ചും യാദൃശ്ചികമാണ്  ദയവായി കുട്ടപ്പനെ പഴിക്കരുതേ ...   )
    അപ്പോള്‍ പറഞ്ഞു വന്നത്  ബ്ലോഗ്‌ മീറ്റിംഗ് :-  ഹാളിന്റെ വാതില്‍ അടഞ്ഞു കിടക്കുന്നു .ആദ്യം ഒന്ന് ശങ്കിച്ച് അകത്തു ആരെങ്കിലും ഉണ്ടാകുമോ ആവോ ..? വെള്ളിയാഴ്ച ഗള്‍ഫ് രാജ്യങ്ങളില്‍ പൊതു അവധി ദിനമാണല്ലോ ...കുട്ടപ്പന്റെ ചിന്തകള്‍ ചിറകു വിരിച്ചു ..അത്യാവശ്യക്കാര്യങ്ങള്‍ക്ക് വേണ്ടി മാത്രമേ വിദേശികളായാലും സ്വദേശികളായാലും പുറത്തിറങ്ങുകയുള്ളൂ  ...ബ്ലോഗറന്മാരും /ബ്ലോഗികളും ശീതികരണ മുറികളിലെ ഇളം തണുപ്പില്‍  പുലര്‍ക്കാല സുന്ദര സ്പ്വനങ്ങളും പേറി സുഖ സുശ്പ്തിയില്‍  ആയിരക്കുമോ ?  മ്മ്ട  മോയിലാരിക്കാടെ  വെള്ളിയാഴ്ച്ചപോലെയാകുമോ ...?
    നാട്ടിലെ പ്രധാനപ്പെട്ട മഹലിലെ മൌലവി അദ്ദേഹം  പള്ളി പുതുക്കി പണിയുന്നതിലേക്ക് ധനശേഖരണത്തിനായി ഗള്‍ഫില്‍ സന്ദര്‍ശനത്തിനെത്തി
    മഹലിലെ അംഗങ്ങള്‍ താമസിക്കുന്ന വില്ലയില്‍ മൊയിലാരിക്കയും  ഏതാനം ദിവസം അന്തിയുറങ്ങാന്‍ ഇടം കണ്ടെത്തി   അംഗങ്ങള്‍ക്കും സന്തോഷമായി ..
 ശനിയാഴ്ച്ച സുബഹി ബാങ്കിന്റെ ധ്വനി കേട്ടപ്പോള്‍ വില്ലയിലെ ചെറുപ്പക്കാരായ  മുസ്ലിം സഹോദരങ്ങള്‍ അംഗ ശുദ്ധി വരുത്തി സുബഹി നമസ്ക്കരികുന്നത്   കണ്ടപ്പോള്‍ മൊയിലാരിക്ക അത്ഭുതപ്പെട്ടു ..എല്ലാവര്‍ക്കും വേണ്ടി ദു'ആ ചെയ്യിതു ഹെന്റെ ..റബ്ബേ ...ദീനുല്‍ ഇസ്ലാം  ഇവരുടെ കൈകളില്‍ സുരക്ഷിതം ...ഈ യുവാക്കള്‍ക്ക് നന്മ ചൊരിയണമേ...ആമീന്‍
അടുത്ത വെള്ളിയാഴ്ച പതിവുപോലെ സുബഹി ബാങ്ക് വിളികേട്ടിട്ടും വില്ലയില്‍ ആരും ഉണരുന്നില്ല ..മൊയിലാരിക്ക ആദ്യം ഭയപ്പെട്ടു ...! മൊയിലാരിക്ക അംഗ ശുദ്ധി വരുത്തി മുറിയില്‍ ഉറങ്ങുന്ന ആളുകളെ  തട്ടി വിളിച്ചു ....സഹോദരങ്ങളെ ഉണരൂ സുബഹി ബാങ്ക് വിളിച്ചു കഴിഞ്ഞിരിക്കുന്നു നമസ്ക്കാരത്തിനായി സമയമായി  ..?  ഉറക്കം നഷ്ട്ടപ്പെട്ടവര്‍ എന്തോ പുലമ്പി കൊണ്ട് പുതപ്പു വലിച്ചുമൂടി തിരിഞ്ഞു കിടന്നു ....
 വെള്ളിയാഴ്ച ജുമാഅ നമസ്ക്കാരത്തിനു  സമയം ആയപ്പോള്‍ വില്ലയിലുള്ളവര്‍ ജുമായില്‍ പങ്കെടുക്കാന്‍ തയ്യാറായി പള്ളിയിലേക്ക് ..
   മൊയിലാരിക്ക അടുത്ത പരിചയക്കാരനോട്‌ സുബഹി നമസ്ക്കരിക്കത്തതിന്റെ കാര്യം അന്വാഷിച്ചു.
  എന്റെ മൊയിലാരെ വെള്ളിയാഴ്ച്ച ഒഴിച്ചുള്ള ദിവസങ്ങളില്‍ പുലര്‍ച്ചെ 6 മണിമുതല്‍ ജോലിക്ക് കയറേണ്ടാതാണ് .
അര മണിക്കൂര്‍ വൈകിയാല്‍ ഉച്ചവരെയുള്ള ശമ്പളം കമ്പനി കട്ട് ചെയ്യും.മനസിലായോ  പരിചയക്കാരന്‍ പറഞ്ഞ മറുപടി കേട്ട് മൊയിലാരിക്ക വായ പൊളിച്ചു  എന്റെ പടച്ചവനെ ഇതായിരുന്നോ വില്ലയിലെ ചെറുപ്പക്കാര്‍   സുബഹി നമസ്ക്കാരം നിര്‍വഹിച്ചിരുന്നത്  രഹസ്യം  ...
   കുട്ടപ്പന്‍  മീറ്റിംഗ് ഹാളിന്റെ വാതില്‍ മെല്ലെ തുറന്നു അകത്തു കടന്നു 
    ഏതാനം അപരിചതര്‍  ഇവര്‍ക്കിടയിലെത്തി കുട്ടപ്പന്‍ നീട്ടിയൊരു ഗുഡ് മോര്‍ണിംഗ് പറഞ്ഞു.............
വാല്‍ക്കഷണം :-  ചില മൊയിലാക്കന്മാര്‍ റംസാന്‍ മാസമാകുമ്പോള്‍ 50 ,൦൦൦ലധികം  തുക മുടക്കി വിസിറ്റിംഗ് വിസ സംഘടിപ്പിച്ചു ഗള്‍ഫ്‌ നാടുകളില്‍ പിരിവിനു ഇറങ്ങാറുണ്ട്‌  ഇത്തരം പിരിവുകാരുടെ തനി സ്വരൂപം പത്ര താളുകളില്‍ വാര്‍ത്ത ആകുമ്പോഴാണ്  അറിയുന്നത് ഇതൊക്കെ ചില ഉടായിപ്പ് പിരുവുകളാണെന്ന് ....    

2011 ഏപ്രിൽ 25, തിങ്കളാഴ്‌ച

ഓര്‍ക്കുക ..... മരണം ..സത്യമാണ് ...നമ്മെ പിന്തുടരുന്നുണ്ട് ...

ഓര്‍ക്കുക ..... മരണം ..സത്യമാണ് ...നമ്മെ പിന്തുടരുന്നുണ്ട് ...
കഴിഞ്ഞ ദിവസം ..ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുത്തു ( മയ്യത്ത് നമസ്ക്കാരം  )
ജനിച്ചു 12 -) ദിനം സ്രഷ്ടവിലേക്ക് മടക്കപെട്ട പെണ്‍ കുഞ്ഞും ,മറ്റു 6 പേരും ...
  വെള്ള തുണിയില്‍ പൊതിഞ്ഞു ജീവനില്ലാത്ത ആ കുഞ്ഞിന്റെ ശരീരം എന്റെ ഇരുകൈകളിലും പിടിച്ചു, കുഞ്ഞിന്റെ പിതാവിനൊപ്പം, വാഹനത്തിനുള്ളിലെ മറ്റു മൂന്നു ചേതനയറ്റ ശരീരങ്ങല്‍ക്കൊപ്പം അകലെയുള്ള ശ്‌മശാനെത്തേക്ക് ലക്‌ഷ്യം വെച്ച് യാത്രയാകുമ്പോള്‍ ഒരായ്യിരം ചോദ്യ ശരങ്ങള്‍ എന്റെ ഹൃദയത്തെ കുത്തി നോവിക്കുകയായിരുന്നു ..
  വാഹനത്തിന്റെ ഇരുള്‍ നിറഞ്ഞ കാബിനുള്ളില്‍ നിശ്ചലമായി കിടക്കുന്ന ശരീരങ്ങള്‍, പാതയിലെ ചെറു കുഴികളില്‍ വാഹനം വീഴുമ്പോള്‍ ഉലയുന്ന ആ ശരീരങ്ങള്‍ എന്തൊക്കയോ എന്നോട് പറയുന്നതുപോലെ ...ഞാനും നിന്നെ പോലെ ജീവനുള്ള ഒരു ശരീരമായിരുന്നു ..ഈ ലോകം നമ്മുക്ക് ശാശ്വതമാല്ലന്നു നീ അറിയുക ..ഒരു നാള്‍ നീയും എന്നെ പോലെ ഈ ലോകത്ത് നിന്ന് വിടപറയേണ്ടി വരും ..നീ കാണുന്നില്ലേ ജീവനില്ലാത്ത ഒരു ശരീരമായി ഞാന്‍ കിടക്കുന്നത് .. ജീവനുണ്ടായിരുന്നപ്പോള്‍ ഈ ലോകം എനിക്ക് സ്വന്തമായിരുന്നു മാതപിതാകക്കള്‍ ,ബന്ധു ജനങ്ങള്‍ എല്ലാവരും എനിക്ക് ഉണ്ടായിരുന്നു ഇപ്പോള്‍ ഞാന്‍ ഒറ്റയ്ക്ക് യാത്രയാകുന്നു നീ അറിയുക മരണം നിന്നോടൊപ്പമുണ്ട് ..,
എന്റെ കൈയിലിരിക്കുന്ന വെള്ളത്തുണിയില്‍ പൊതിഞ്ഞു ജീവനില്ലാത്ത കുഞ്ഞു തേങ്ങി കരയുന്നതുപോലെ .....ആ തേങ്ങല്‍ ....എന്റെ ഹൃദയത്തില്‍ ....വേര്‍പാടിന്റെ ..വേര്‍പിരിയലിന്റെ ..വിട പറയുന്നതിന്റെ ..മരണത്തിന്റെ ഓര്‍മ്മപ്പെടുത്തുകളായി....നൊമ്പരമായി ...

2011 ഏപ്രിൽ 18, തിങ്കളാഴ്‌ച

കുട്ടപ്പനില്‍ നിന്നും ബ്ലോഗിലേക്കുള്ള ദൂരം

ഗള്‍ഫ്‌ കുട്ടപ്പന്‍  ആളൊരു ശുദ്ധന്‍    സാധരണക്കാരാനായ  കുട്ടപ്പന്‍ സൗദി അറെബിയിലെ റിയാദില്‍ 1988 നവംബറില്‍  കെട്ടിട നിര്‍മ്മാണ കമ്പനിയില്‍ എത്തപ്പെട്ടു ..നിര്‍മ്മാണ മേഖല ആയതു കൊണ്ട് എന്ത് തൊഴില്‍ എന്നുള്ള അന്വഷണം അപ്രസക്തമാണ് ...
ഇവിടെ  ജീവിതത്തിന്റെ പുതിയ പാഠങ്ങള്‍ കുട്ടപ്പന്‍  പഠിച്ചു  തുടങ്ങി .പുതിയ സ്ഥലം പുതിയ ആളുകള്‍ വിവിധ രാജ്യക്കാര്‍ പല വിധ വേഷക്കാര്‍ ഭാഷക്കാര്‍ .ജീവിതത്തിന്റെ പച്ചയായ യാദാര്‍ത്ഥ്യം കുട്ടപ്പന്‍ അനുഭച്ചറിയാന്‍ തുടങ്ങി .. 
നിമിഷങ്ങള്‍ ദിനങ്ങള്‍ ആഴ്‌ചകള്‍ മാസങ്ങള്‍ ആണ്ടുകള്‍ ഓരോന്നായി  കാല യവനികക്കുള്ളില്‍ മറഞ്ഞു കൊണ്ടിരുന്നു

..കുട്ടപ്പനും  ബ്ലോഗ്ഗ് എഴുത്തിനെ പറ്റി കേട്ടിട്ടുണ്ട് ..പക്ഷെ എന്താണെന്ന് കക്ഷിക്കറിയില്ല ...കുട്ടപ്പന്‍ നിനച്ചിരുന്നത്‌ ബ്ലോഗ്ഗ് എന്നത് ഒരു മഹാ സംഭവമാണെന്നും ഇതിനു സ്പെഷ്യല്‍ ട്യുഷന് പോയി പഠിക്കണമെന്നും കമ്പ്യൂട്ടര്‍ എന്ന ഒരു സാധനം ഉണ്ടെന്നും ഇത് കൈകാര്യം ചെയ്യാനുള്ള അറിവ് ഉണ്ടായിരിക്കണമെന്നും സുഹൃത്തുക്കള്‍ കുട്ടപ്പനെ ഉപദേശിച്ചു ..പാവം കുട്ടപ്പന്‍ ബ്ലോഗറാ കാണാമെന്ന തന്റെ  ആഗ്രഹം ഉപേക്ഷിച്ചു ....
   കുട്ടപ്പന്‍  മലയാളം പത്രങ്ങള്‍ വായിക്കുന്നതില്‍ ഒരു വീഴ്ച്ചയും വരുത്താറില്ല.അപ്പോള്‍ മറ്റു ഭാഷ പത്രങ്ങള്‍ ഇഷ്ട്ടമല്ലേ ?   മറ്റു ഭാഷ പത്രങ്ങളിലെ ചിത്രങ്ങളും ശ്രദ്ധിക്കാറുണ്ട്
. വീടിനടുത്ത് ഒരു ഗ്രന്ഥശാല/വായനശാല ഉള്ളതിനാല്‍ വായന ശീലം ഗള്‍ഫിലെത്തിയിട്ടും കുട്ടപ്പന്‍ ഉപേക്ഷിച്ചില്ല നാട്ടില്‍ നിന്നും വരുന്ന പത്രങ്ങളും , ഗള്‍ഫില്‍ പ്രസിദ്ധീകരിക്കുന്ന ചില മലയാളം പത്രങ്ങളും കുട്ടപ്പന്റെ വായനാലോകത്തെ അതിഥികളായി  ഇതിനിടയില്‍ പത്ര താളുകളില്‍ ഒരു വാര്‍ത്ത കണ്ടു " റിയാദിലെ ബ്ലോഗറന്മാരും   /ബ്ലോഗ്ഗികളും ഒത്തു ചേരുന്ന  സംഗമം സംഘടിപ്പിക്കുന്നു'. കുട്ടപ്പന്‍ ആവേശത്തിലായി  ഇതില്‍  പങ്കെടുക്കാന്‍ കുട്ടപ്പനും തീരുമാനിച്ചു ആ ദിവസത്തിനായി കാത്തിരുന്നു...
  2011 ഏപ്രില്‍ 15 കേരളീയരുടെ  പുതു വര്‍ഷ പുലരി ദിനം  ‍, ഐശ്വര്യത്തിന്റെയും ,സമ്പല്‍ സമൃത്തിയുംകാംശിച്ചു കണികൊന്നയും നിറപറയും പുതു വസ്ത്രങ്ങളുമൊരുക്കി പുത്തന്‍  പ്രഭാതത്തിനായി കണ്‍ നിറയെ കണി കാണാന്‍  കാത്തിരിക്കുന്ന മലയാളികളുടെ വിഷു ദിന പുലരി   സമാഗാതമാകുന്നതിനായി  കുട്ടപ്പനും കാതോര്‍ത്തു ...

  ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നതിന്റെ പിരി മുര്‍ക്കത്തിനു അയവ് ലഭിക്കുന്നത് വെള്ളിയാഴ്ചകളില്‍ ലഭിക്കുന്ന  നിമിഷങ്ങളാണ് . ഈ നിമിഷങ്ങള്‍ വിവരണാതീതമാണ്   ഗള്‍ഫിലെത്തിയ ഓരോ പ്രവാസിയും ഓരോ നിമിഷവും ഈ അവധി ദിനത്തെ  ആഘോഷമാക്കാറുണ്ട്  .
  കുട്ടപ്പനും വെള്ളിയാഴ്ചയുടെ പ്രഭാതങ്ങല്‍ക്കായി കാതോര്‍ത്തു രാത്രിയുടെ ഏതോ യാമങ്ങളില്‍ പുലര്‍ക്കാല സ്വപ്‌നങ്ങള്‍ അയവിറക്കി  നിദ്രയുടെ ഇരുല്‍പരപ്പില്‍ ലയിച്ചു

     വിഷു പക്ഷി ചിലക്കുന്ന ആരവങ്ങളൊന്നുമില്ലാതെ ഒരു പൊണ്‍ പുലരികൂടി കിഴക്കന്‍ ചക്രവാളത്തില്‍ ഉദയം കൊണ്ടതിന്റെ മണിമുഴക്കം കുട്ടപ്പന്റെ സെല്‍ ഫോണില്‍ താളമിട്ടു ...
       സമയം 08 .20  ബത്തയിലേക്ക്   പോകുന്ന  സാധാരണക്കാരന്റെ വാഹനമായ 2 റിയാല്‍ വണ്ടി വരുന്നതും നോക്കി പാതയോരത്ത് നിന്നു
        ബത്തയിലെത്തിചേര്‍ന്നു ബ്ലോഗേഴ്സ് മീറ്റ്‌ നടക്കുന്ന സ്ഥലം അന്വഷിച്ച് കുട്ടപ്പന്  നടക്കേണ്ടി വന്നില്ല  ഈമ്മാതിരി പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങളും മറ്റു കുട്ടപ്പന് സുപചിരിതമാണ് കാരണം കുട്ടപ്പന്‍ ചെറിയൊരു സാമുഹിക പ്രവര്‍ത്തകനും കൂടിയാണ് തെറ്റിധരിക്കരുത് കുട്ടപ്പന്‍ ഒരു ശിഹാബ് കൊട്ട് കാടോ,ലത്തീഫ് തെച്ചിയോ അല്ല ...
       മീറ്റ്‌ നടക്കുന്ന ഹോള്‍ കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് ...പ്രധാന കവാടത്തില്‍ എത്തിയപ്പോള്‍ ആളുകളെ മുകളില്‍ എത്തിക്കുന്നതിന് സഹായി ആയിട്ടുള്ള ലിഫ്റ്റിന്റെ വാതില്‍ തുറന്നു കിടക്കുന്നു ആശ്വാസം ...ലിഫ്ടിനകത്ത് കയറി വാതില്‍ അടഞ്ഞു ..എത്താനുള്ള നിലയിലേക്കുള്ള ബട്ടന്‍ അമര്‍ത്തി ലിഫ്റ്റ്‌ അനങ്ങുന്നില്ല ...ഏതാനം നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ മനസിലായി ലിഫ്റ്റ്‌ പണിമുടക്കിലാണെന്ന്..
       ചവിട്ടു പടികള്‍  കയറി മീറ്റിംഗ്  ഹാളിനടുത്തെത്തി...............