മൊയിലാരിക്കയും സുബഹി നമസ്ക്കാരവും ....
( കുട്ടപ്പന് മുന്‍ക്കൂര്‍ ജാമ്യം എടുക്കുന്നു .....ഇതില്‍ പറയുന്ന കഥയും കഥ പാത്രങ്ങളും ജീവിച്ചിരിക്കുന്നവരുമായോ ,മരണപ്പെട്ടവരുമായി എന്തെങ്കിലും സാമ്യം തോന്നുന്നുവെങ്കില്‍ തികച്ചും യാദൃശ്ചികമാണ് ദയവായി കുട്ടപ്പനെ പഴിക്കരുതേ ... )
അപ്പോള്‍ പറഞ്ഞു വന്നത് ബ്ലോഗ് മീറ്റിംഗ് :- ഹാളിന്റെ വാതില്‍ അടഞ്ഞു കിടക്കുന്നു .ആദ്യം ഒന്ന് ശങ്കിച്ച് അകത്തു ആരെങ്കിലും ഉണ്ടാകുമോ ആവോ ..? വെള്ളിയാഴ്ച ഗള്‍ഫ് രാജ്യങ്ങളില്‍ പൊതു അവധി ദിനമാണല്ലോ ...കുട്ടപ്പന്റെ ചിന്തകള്‍ ചിറകു വിരിച്ചു ..അത്യാവശ്യക്കാര്യങ്ങള്‍ക്ക് വേണ്ടി മാത്രമേ വിദേശികളായാലും സ്വദേശികളായാലും പുറത്തിറങ്ങുകയുള്ളൂ ...ബ്ലോഗറന്മാരും /ബ്ലോഗികളും ശീതികരണ മുറികളിലെ ഇളം തണുപ്പില്‍ പുലര്‍ക്കാല സുന്ദര സ്പ്വനങ്ങളും പേറി സുഖ സുശ്പ്തിയില് ആയിരക്കുമോ ? മ്മ്ട മോയിലാരിക്കാടെ വെള്ളിയാഴ്ച്ചപോലെയാകുമോ ...?
നാട്ടിലെ പ്രധാനപ്പെട്ട മഹലിലെ മൌലവി അദ്ദേഹം പള്ളി പുതുക്കി പണിയുന്നതിലേക്ക് ധനശേഖരണത്തിനായി ഗള്‍ഫില്‍ സന്ദര്ശനത്തിനെത്തിമഹലിലെ അംഗങ്ങള്‍ താമസിക്കുന്ന വില്ലയില്‍ മൊയിലാരിക്കയും ഏതാനം ദിവസം അന്തിയുറങ്ങാന്‍ ഇടം കണ്ടെത്തി അംഗങ്ങള്‍ക്കും സന്തോഷമായി ..
ശനിയാഴ്ച്ച സുബഹി ബാങ്കിന്റെ ധ്വനി കേട്ടപ്പോള്‍ വില്ലയിലെ ചെറുപ്പക്കാരായ മുസ്ലിം സഹോദരങ്ങള്‍ അംഗ ശുദ്ധി വരുത്തി സുബഹി നമസ്ക്കരികുന്നത് കണ്ടപ്പോള്‍ മൊയിലാരിക്ക അത്ഭുതപ്പെട്ടു ..എല്ലാവര്ക്കും വേണ്ടി ദു'ആ ചെയ്യിതു ഹെന്റെ ..റബ്ബേ ...ദീനുല്‍ ഇസ്ലാം ഇവരുടെ കൈകളില്‍ സുരക്ഷിതം ...ഈ യുവാക്കള്‍ക്ക് നന്മ ചൊരിയണമേ...ആമീന്‍
അടുത്ത വെള്ളിയാഴ്ച പതിവുപോലെ സുബഹി ബാങ്ക് വിളികേട്ടിട്ടും വില്ലയില്‍ ആരും ഉണരുന്നില്ല ..മൊയിലാരിക്ക ആദ്യം ഭയപ്പെട്ടു ...! മൊയിലാരിക്ക അംഗ ശുദ്ധി വരുത്തി മുറിയില്‍ ഉറങ്ങുന്ന ആളുകളെ തട്ടി വിളിച്ചു ....സഹോദരങ്ങളെ ഉണരൂ സുബഹി ബാങ്ക് വിളിച്ചു കഴിഞ്ഞിരിക്കുന്നു നമസ്ക്കാരത്തിനായി സമയമായി ..? ഉറക്കം നഷ്ട്ടപ്പെട്ടവര്‍ എന്തോ പുലമ്പി കൊണ്ട് പുതപ്പു വലിച്ചുമൂടി തിരിഞ്ഞു കിടന്നു ....
വെള്ളിയാഴ്ച ജുമാഅ നമസ്ക്കാരത്തിനു സമയം ആയപ്പോള്‍ വില്ലയിലുള്ളവര്‍ ജുമായില് പങ്കെടുക്കാന്‍ തയ്യാറായി പള്ളിയിലേക്ക് ..
മൊയിലാരിക്ക അടുത്ത പരിചയക്കാരനോട് സുബഹി നമസ്ക്കരിക്കത്തതിന്റെ കാര്യം അന്വാഷിച്ചു.
എന്റെ മൊയിലാരെ വെള്ളിയാഴ്ച്ച ഒഴിച്ചുള്ള ദിവസങ്ങളില്‍ പുലര്‍ച്ചെ 6 മണിമുതല്‍ ജോലിക്ക് കയറേണ്ടാതാണ് .
അര മണിക്കൂര്‍ വൈകിയാല്‍ ഉച്ചവരെയുള്ള ശമ്പളം കമ്പനി കട്ട് ചെയ്യും.മനസിലായോ പരിചയക്കാരന് പറഞ്ഞ മറുപടി കേട്ട് മൊയിലാരിക്ക വായ പൊളിച്ചു എന്റെ പടച്ചവനെ ഇതായിരുന്നോ വില്ലയിലെ ചെറുപ്പക്കാര്‍ സുബഹി നമസ്ക്കാരം നിര്‍വഹിച്ചിരുന്നത് രഹസ്യം ...
കുട്ടപ്പന് മീറ്റിംഗ് ഹാളിന്റെ വാതില്‍ മെല്ലെ തുറന്നു അകത്തു കടന്നു
ഏതാനം അപരിചതര്‍ ഇവര്‍ക്കിടയിലെത്തി കുട്ടപ്പന് നീട്ടിയൊരു ഗുഡ് മോര്‍ണിംഗ് പറഞ്ഞു.............
വാല്‍ക്കഷണം :- ചില മൊയിലാക്കന്മാര് റംസാന് മാസമാകുമ്പോള്‍ 50 ,൦൦൦ലധികം തുക മുടക്കി വിസിറ്റിംഗ് വിസ സംഘടിപ്പിച്ചു ഗള്‍ഫ് നാടുകളില്‍ പിരിവിനു ഇറങ്ങാറുണ്ട് ഇത്തരം പിരിവുകാരുടെ തനി സ്വരൂപം പത്ര താളുകളില്‍ വാര്‍ത്ത ആകുമ്പോഴാണ് അറിയുന്നത് ഇതൊക്കെ ചില ഉടായിപ്പ് പിരുവുകളാണെന്ന് ....
:-))))))
മറുപടിഇല്ലാതാക്കൂ